കോഴിക്കോട്: കോഴിക്കോട് അഞ്ചാം ഗേറ്റിനടുത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നവര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രണ്ട് സ്ത്രീകള്‍ക്കും അഞ്ച് വയസില്‍ താഴെയുള്ള മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ ജോലി ചെയ്തിരുന്ന സെക്യുരിറ്റി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ ഇയാള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഈ ഫ്ലാറ്റിലൂള്ളവരെ നിരീക്ഷണത്തിലാക്കുകയും ചുറ്റുമുള്ള പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. 

രോഗം സ്ഥിരീകരിച്ചവര്‍ കുറച്ച് സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഇവരുടെ സമ്പർക്ക പട്ടിക ഉടൻ തയ്യാറാക്കുമെന്നും കോഴിക്കോട് കളക്ടര്‍ അറിയിച്ചു. കോഴിക്കോട്ടെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും കളക്ടര്‍ പറഞ്ഞു.