രണ്ടു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും അല്ലെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും മാത്രമായിരിക്കും പ്രവേശനം.

പത്തനംതിട്ട: ശബരിമലയില്‍ കര്‍ക്കിടക മാസ പൂജയ്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം. 48 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് കൊവിഡ് വാക്സീനെടുത്തവര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നിലക്കലില്‍ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അടുത്ത വെള്ളിയാഴ്ച വൈകിട്ട് കര്‍ക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കും. 21ന് രാത്രി നട അടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.