വിനോദയാത്രയ്ക്കായി പട്ടാമ്പയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ട അഞ്ചംഗ സംഘം ഒരിക്കലും കരുതിക്കാണില്ല തങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന്.

പാലക്കാട്: വിനോദയാത്രയ്ക്കായി പട്ടാമ്പിയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ട അഞ്ചംഗ സംഘം ഒരിക്കലും കരുതിക്കാണില്ല തങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന്. കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നാസറിനും സുബൈറിനും ഉമ്മറിനും ഷാഫിക്കും ഫറൂഖിനും ജീവിതം തിരികെ പിടിക്കാനായില്ല.

പ്രാഥമിക ചികിത്സക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ വീണ്ടും ഉണ്ടായ അപകടത്തില്‍ അഞ്ചുപേരും വിട പറഞ്ഞു. ഇവര്‍ സഞ്ചരിച്ച ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികൾ. ഇവരുടെ കാര്‍ മരപ്പാലത്തിന് സമീപത്തെ കൊക്കയിലേക്ക് മറിഞ്ഞു.

നെന്മാറയിലെ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പാലക്കാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് അഞ്ചുപേരും മരിച്ചു. സ്കാനിംഗ്, എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകവേ തണ്ണിശ്ശേരിയിൽ വച്ച് വീണ്ടും അപകടമുണ്ടാവുകയായിരുന്നു. മീൻ കൊണ്ടുപോകുന്ന ലോറി ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം എട്ടുപേര്‍ അപകടത്തില്‍ മരിച്ചു.