Asianet News MalayalamAsianet News Malayalam

മരട്: സര്‍ക്കാര്‍ സമിതിയെ പഴിച്ച് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍, ഉടമകൾക്ക് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കും

മരടിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുതകൾ സുപ്രീം കോടതിയിൽ വ്യക്തമാക്കുന്നതിൽ സർക്കാർ നിയോഗിച്ച സമിതി  പരാജയപ്പെട്ടത് തിരിച്ചടിയായെന്നാണ് ജെയിന്‍ കൺസ്ട്രക്ഷൻസിന്‍റെ ആരോപണം.

flat builders blaming government committee for marad issue
Author
Thiruvananthapuram, First Published Sep 18, 2019, 11:40 AM IST

തിരുവനന്തപുരം: മരടിലെ പ്രതിസന്ധിക്ക് കാരണം കേരള സർക്കാർ നിയോഗിച്ച സമിതി  എന്ന് ഫ്ലാറ്റ് നിര്‍മ്മാതാക്കളായ ജെയിന്‍ കൺസ്ട്രക്ഷൻസിന്‍റെ ആരോപണം. തെറ്റായ റിപ്പോർട്ടാണ് സമിതി കോടതിയിൽ നൽകിയതെന്നും ജെയിന്‍  കൺസ്ട്രക്ഷൻസ് എംഡി സന്ദീപ് മേത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മരടിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുതകൾ സുപ്രീം കോടതിയിൽ വ്യക്തമാക്കുന്നതിൽ സർക്കാർ നിയോഗിച്ച സമിതി  പരാജയപ്പെട്ടത് തിരിച്ചടിയായെന്നാണ് ജെയിന്‍  കൺസ്ട്രക്ഷൻസിന്‍റെ ആരോപണം. മരട് നഗരസഭ താൽക്കാലിക സർട്ടിഫിക്കറ്റ് നൽകിയത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുന്ന കാര്യം പരിഗണിക്കും. ഇക്കാര്യത്തിൽ സർക്കാരുമായി കൂടിയാലോചന നടത്താൻ ശ്രമിക്കുമെന്നും സന്ദീപ് മേത്ത പറഞ്ഞു. 

Follow Us:
Download App:
  • android
  • ios