ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെപിസിസി നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിൽ ഉയരുന്ന കലാപത്തിന് ശമനമില്ല. പരസ്യ വിമർശനം അവസാനിപ്പിക്കാൻ എ ഐ സി സി ജനറൽ സെക്രട്ടറി തന്നെ ആവശ്യപ്പെട്ടിട്ടും അവസാനമില്ല. ഇന്ന് ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിലും പുതിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. കണ്ണൂർ എംപി കെ സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്ലക്സ് ബോർഡിലെ ആവശ്യം. ആലപ്പുഴ ഡിസിസിയെ പിരിച്ചുവിടണമെന്നും പുതിയ നേതൃത്വം വരണമെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നുണ്ട്.