'പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭ സുരേന്ദ്രനെ അനുകൂലിച്ചുള്ള പോസ്റ്റർ കത്തിച്ച നിലയിൽ
പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായി ഫ്ലക്സ് കത്തിച്ചതാണെന്നാണ് നിഗമനം.
പാലക്കാട്: പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തിൽ ശോഭ മത്സരിക്കാനെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
ഇതിനിടെ ശോഭയെ അനുകൂലിച്ച് പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ശോഭാ സുരേന്ദ്രന് പാലക്കാട്ടെ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായി ഫ്ലക്സ് കത്തിച്ചതാണെന്നാണ് നിഗമനം.
ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു, അപലപിച്ച് മുഖ്യമന്ത്രി