പതിനേഴ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് എയർപോർട്ട് മാനേജർ അറിയിച്ചു.  

കോഴിക്കോട്: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട് നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. കാർഗോ ഭാഗത്ത് നിന്ന് തീപിടുത്തം സൂചിപ്പിക്കുന്ന തരത്തിൽ ഫയർ അലാം മുഴങ്ങിയതിനാലാണ് വിമാനം തിരിച്ചിറക്കിയത്. പതിനേഴ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് എയർപോർട്ട് മാനേജർ അറിയിച്ചു. രാവിലെ 8.35 ന് കുവൈറ്റിലേക്ക് പുറപ്പെട്ടതായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം.

Add Asianetnews as a Preferred SourcegooglePreferred