ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തി.

കൊച്ചി : ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തി. ദില്ലി-കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മാലി ദീപിൽ നിന്നുള്ള വിമാനവും അൽപ്പസമയത്തിൽ കൊച്ചിയിൽ തന്നെ ഇറങ്ങും. 

ഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. റൺവേ തുറന്ന് നൽകിയതിനാൽ വിമാനത്താവളത്തിൽ ബോർഡിങ് നടപടികൾ വീണ്ടും തുടങ്ങി. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 

പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കി; കൊല്ലം സ്വദേശി അറസ്റ്റിൽ; മറ്റൊരു പശുവിനെ പീഡിപ്പിച്ച് കൊന്നു

പരിശീലന പറക്കലിനിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ക്രൈൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്. മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾക്ക് അപകടത്തിൽ പരിക്കേറ്റു. 

പറന്നുയർന്നു, ആകാശത്ത് വെച്ച് വട്ടംചുറ്റി താഴേക്ക്; കൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീഴുന്ന ദൃശ്യങ്ങൾ പുറത്ത്

YouTube video player


YouTube video playerYouTube video player