15000 രൂപ വരെയാണ് മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ചാർജ്. ട്രെയിൻ ടിക്കറ്റുകളിൽ തൽക്കാൽ ഒഴികെ ഈയാഴ്ചത്തെ ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ. ഈയാഴ്ച ദില്ലിയടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മൂന്നിരട്ടി വരെ നിരക്ക് കൂട്ടി. ബുധനാഴ്ച കോഴിക്കോട്ടേക്ക് ദില്ലിയിൽ നിന്നും 20000 രൂപ വരെയായി ഉയർന്നു. കണ്ണൂരിലേക്ക് 21,000 വരെയും ഉയർന്ന്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഒരാൾക്ക് 13000 രൂപയാണ് ചാർജ്. സാധാരണ 6000-7000 രൂപ നിരക്കിലുള്ള ടിക്കറ്റിനാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്രയും വർധിച്ചത്. മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനും വില കൂടി. 15000 രൂപ വരെയാണ് മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ചാർജ്. ട്രെയിൻ ടിക്കറ്റുകളിൽ തൽക്കാൽ ഒഴികെ ഈയാഴ്ചത്തെ ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred