പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വാസ്ഥ്യം; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ പൂട്ടിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ ഭക്ഷ്യ വിഷബാധയേറ്റ്‌ അഞ്ചുപേർ ചികിത്സയിൽ. പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്.സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായ അനീഷ, ആഷിക, കീർത്തന, റീത്തു, ആര്യ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഹോട്ടലിൽ നിന്ന് പൂരി മസാല കഴിച്ച ഇവർക്ക് വയറ് വേദന, ഛർദ്ദി, വിറയൽ എന്നിവ അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിച്ചു. പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred