എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സയിൽ, ഹോട്ടൽ പൂട്ടിച്ചു
ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.

കൊച്ചി: എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് ആർടിഒ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടൽ നഗരസഭ അടപ്പിച്ചു. ഹോട്ടൽ ആര്യാസ് ആണ് പൂട്ടിച്ചത്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.
കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ
https://www.youtube.com/watch?v=Ko18SgceYX8