Asianet News MalayalamAsianet News Malayalam

ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോ​ഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ

വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു.

Food vlogger Rahul N Kutty found dead in Kochi prm
Author
First Published Nov 4, 2023, 11:28 AM IST

കൊച്ചി: പ്രശസ്‌ത ഫുഡ്‌ വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പനങ്ങാട്ടെ വീട്ടിലാണ്‌ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ വ്ലോ​ഗറായിരുന്നു രാഹുൽ. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് രാഹുൽ. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്‌മയാണ്‌ ഈറ്റ്‌ കൊച്ചി ഈറ്റ്‌. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്ക് ഫണ്ട് നൽകുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 50,000 ഡോളറാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. ഇൻസ്റ്റ​ഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eat Kochi Eat (@eatkochieat)

Follow Us:
Download App:
  • android
  • ios