പുനൈ - കന്യാകുമാരി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി
കോട്ടയം: ട്രെയിനിൽ വച്ച് വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാൻട്രി ജീവനക്കാരൻ കോട്ടയത്ത് അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിംഗാണ് പിടിയിലായത്. റെയിൽവേ പൊലീസ് പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുനെ - കന്യാകുമാരി എക്സ്പ്രസിലെ എസി കോച്ചിൽ വെച്ചാണ് വിദേശ വനിതയ്ക്ക് നേരെ അതിക്രമം ഉണ്ടായത്.കോച്ചിൽ ഒറ്റയ്ക്കായിരുന്ന ജർമൻ വനിത. ട്രെയിൻ തിരുവല്ലയിൽ എത്തിയപ്പോഴാണ് പ്രതി ഇന്ദ്രപാൽ സിംഗം കോച്ചിലേക്ക് എത്തിയത്.
ഭക്ഷണം കൊടുക്കാനെന്ന് വ്യാജേനെ എത്തിയ ഇന്ദ്രപാൽ സിംഗ് വിദേശ വനിതയെ കടന്നു പിടിക്കാൻ ശ്രമിച്ചു. അക്രമം ഉണ്ടായതോടെ വിദേശ വനിത ബഹളം വച്ചു. തൊട്ടടുത്ത കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ഓടിക്കൂടി പ്രതിയെ തടഞ്ഞു വയ്ക്കുകയും റെയിൽ വേ പൊലീസിൽ അറിയിക്കുകയും ചെയ്തു. കോട്ടയം സ്റ്റേഷനിലെത്തിയപ്പോൾ പ്രതിയെ റെയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. റെയിൽവേ ആഭ്യന്തര വിഭാഗവും അന്വേഷണവും തുടങ്ങി.
മൂന്നാര്‍ കയ്യേറ്റം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാം, സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

