കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റെയിൽ വിദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇൻ ഹോം സ്റ്റേയിലാണ് അമേരിക്കൻ പൗരനായ ഡേവിഡ് എം പിയേഴ്‌സൺ (68) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അഞ്ച് വർഷമായി കേരളത്തിൽ താമസമാക്കിയ ഡേവിഡ് 2 വർഷമായി ഈ ഹോം സ്റ്റെയിൽ തന്നെ തുടരുകയായിരുന്നു. ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായാണ് പൊലീസിന് കിട്ടിയ വിവരം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അമേരിക്കൻ എംബസിയെ അറിയിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൊലീസ് തുടങ്ങി. മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ മാറ്റി.