​മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശിയെ വനം വകുപ്പിന് കസ്റ്റഡിയിലെടുക്കാനായില്ല. ശനിയാഴ്ചയാണ് വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻ പന്നിയെ ശശി തല്ലിക്കൊന്നത്.

തിരുവനന്തപുരം: ​മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ നാലാം ദിവസമായിട്ടും വനം വകുപ്പിന് കസ്റ്റഡിയിലെടുക്കാനായില്ല. മുള്ളൻ പന്നിയെ തല്ലിക്കൊന്നതിന് പിന്നാലെ മുങ്ങിയതാണ് ശശി. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലാണ്. ശശി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരുവനന്തപുരം ജില്ല വിട്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ശനിയാഴ്ചയാണ് വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻ പന്നിയെ ശശി തല്ലിക്കൊന്നത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട മുള്ളൻ പന്നിയെ കൊന്നതിന് ഏഴു വര്‍ഷം വരെ തടവു കിട്ടാവുന്ന വകുപ്പ് ചുമത്തിയാണ് പരുത്തിപ്പള്ളി റേഞ്ച് കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming