വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയിൽ അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ പി പി ജോൺസൺ പിടിയിലായി.

തൃശ്ശൂർ: വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിലായി. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ പി പി ജോൺസൺ ആണ് പിടിയിലായത്. മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒക്ടോബർ 14നാണ് സംഭവം ഉണ്ടായത്. ഏറുമുഖം സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി വന്നതാണ് ജോൺസൺ. ചുമതലയേറ്റ് ആദ്യ ദിവസമാണ് വനിതാ വാച്ചറിനെ ഉപദ്രവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player