Asianet News MalayalamAsianet News Malayalam

65 മണിക്കൂര്‍ ജനവാസ മേഖലയില്‍, അവശനാണെങ്കിലും പിടിതരാതെ കരടി; പിന്നാലെ വനംവകുപ്പ്; വയനാട്ടിൽ ജാ​ഗ്രതാനിർ​ദേശം

ഇന്നലെ ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആർആർടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

forest department try to caught bear wayanadu sts
Author
First Published Jan 24, 2024, 6:34 AM IST

വയനാട്: വയനാട്ടിൽ ജനവാസ മേഖലയിലൂടെയുള്ള കരടിയുടെ സഞ്ചാരം തുടരുന്നു. ഒടുവിൽ കരടിയെ കണ്ടത് കണ്ടത് കാരക്കാമലയിലാണ്. കരടി ജനവാസ മേഖലയിൽ എത്തിയിട്ട് 65 മണിക്കൂർ കഴിഞ്ഞു. കരടിയെ തുരത്താൻ അടുത്ത് കാട് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ദൗത്യം ഇന്നും തുടരും..പ്രദേശത്ത് നിലവിൽ നല്ല മഞ്ഞാണ്, അത് മാറിയാൽ ഡാർട്ടിങ് ടീം ഇറങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിൽ കണ്ട കരടിയിപ്പോൾ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഇന്നലെ കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അവശൻ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി. 

ഇന്നലെ ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആർആർടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു.  ജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം തുടരുകയാണ്. 30 കിലോമീറ്റർ ദൂരമെങ്കിലും പിന്നിട്ട് കരടി 60 മണിക്കൂറായി പിന്നാലെ ഓടി വനംവകുപ്പ് ജനവാസ മേഖലയിലൂടെ സഞ്ചാരം തുടരുന്നു പ്രദേശത്ത് വനമില്ലാത്തതിനാൽ, വെല്ലുവിളി  മയക്കുവെടിവച്ച് പിടികൂടുക തന്നെ പോംവഴി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios