14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്
വയനാട്: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം. കടുവ ഇന്നലെ രാത്രിയും വളർത്തുമൃഗങ്ങളെ കൊന്നു. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. 14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞ ദിവസം ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് മുന്നോടിയായി മാനന്തവാടി കുറുക്കൻമൂലയിലും പരിസരങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ പുറത്തിറങ്ങരുതെന്ന് പോലീസും വനം വകുപ്പും മുന്നറിയിപ്പ് നൽകി.
