Asianet News MalayalamAsianet News Malayalam

കരുവന്നൂർ തട്ടിപ്പ് രണ്ട് വർഷം മുമ്പ് പരാതിപ്പെട്ടതാണ്, സിപിഎം അറിഞ്ഞില്ലെന്നത് നുണ; മുൻ ബ്രാഞ്ച് സെക്രട്ടറി

പ്രതിയായ ബിജു കരീമിനെതിരെ സംസാരിച്ചപോൾ പാർട്ടി താക്കീത് തന്നു. ഇപ്പോൾ സി പി എമ്മിൽ നിന്ന് തന്നെ പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെയാണ്. 

former branch secretary alleged he  expelled from cpm for filing complaint against karuvannur bank scam
Author
Thrissur, First Published Aug 3, 2021, 11:20 AM IST

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി സംബന്ധിച്ച് രണ്ടു വർഷം മുമ്പ് സിപിഎമ്മിൽ പരാതിപ്പെട്ടിരുന്നു എന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ പോലും സിപിഎം ജില്ലാനേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രതിയായ ബിജു കരീമിനെതിരെ സംസാരിച്ചപോൾ പാർട്ടി താക്കീത് തന്നു. ഇപ്പോൾ സി പി എമ്മിൽ നിന്ന് തന്നെ പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെയാണ്. ബാങ്ക് അഴിമതിക്കെതിരെ താൻ ഒറ്റയാൾ സമരം നടത്തിയതാണ് സി പി എമ്മിനെ ചൊടിപ്പിച്ചത്. ബാങ്ക് തട്ടിപ്പ് സി പി എം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios