ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു.

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈകോടതി. കേസില്‍ പ്രതിയായ മുൻ സിപിഎം ലോക്കൽ സെക്രട്ടറി ആർ ബിജുവിന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ചേര്‍ത്തലയിലെ കോൺഗ്രസ് നേതാവ് കൊച്ചുപറമ്പിൽ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്.

സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ആറാം പ്രതിയുമായ ആർ.ബൈജുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി 10 വർഷമാക്കി കുറച്ചത്. ഇതിനുപുറമെ കേസിലെ ഒന്ന് മുതൽ നാലുവരെയുള്ള പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയും ഹൈക്കോടതി 10 വർഷമായും കുറച്ചു. ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു. 2009 നവംബർ 29 നാണ് ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന ദിവാകരനെ പ്രതികൾ കൊലപ്പെടുത്തിയത്.

ഇതുവരെ ഒഴുകിയെത്തിയത് 67 മൃതദേഹങ്ങള്‍, 121 ശരീരഭാഗങ്ങൾ; ചാലിയാറിൽ തെരച്ചിൽ തുടരുമെന്ന് കൃഷി മന്ത്രി

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണം ഫുഡ് കളക്ഷൻ സെന്‍ററിൽ ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | Kerala Rain |ഏഷ്യാനെറ്റ് ന്യൂസ്