ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ചപരിമിതർക്കുള്ള സർക്കാർ സ്കൂൾ എച്ച് എം ഇൻ ചാർജായ ബി. വിനോദിനാണ് മുൻ എച്ച് എമ്മായ ലീനാ പി ലംബോദരനിൽ നിന്ന് മർദനമേറ്റത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ എച്ച് എം ഇൻ ചാർജിന് മുൻ എച്ച് എമ്മിന്റെ മർദനം. ഇന്ന് രാവിലെയായിരുന്നു സംഭവം. കോട്ടേർസിന്റെ പേരിലുണ്ടായ തർക്കത്തിൽ മുൻ എച്ച് എമ്മായ ലീന പി ലംബോധരൻ കാഴ്ചപരിമിതികളുള്ള നിലവലെ എച്ച് എമ്മ് ഇൻ ചാർജായ വിനോദിനെ മർദിക്കുകയായിരുന്നു.മർദനമേറ്റ വിനോദ് ചികിത്സയിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ചപരിമിതർക്കുള്ള സർക്കാർ സ്കൂൾ എച്ച് എം ഇൻ ചാർജായ ബി. വിനോദിനാണ് മുൻ എച്ച് എമ്മായ ലീനാ പി ലംബോദരനിൽ നിന്ന് മർദനമേറ്റത്.

മുൻ എച്ച് എമ്മായ ലീനാ കഴിഞ്ഞ വർഷമാണ് കാസർക്കോട് ജില്ലയിലെ ജി.എച്ച്.എസ് അന്ധവിദ്യാലയത്തിലേക്ക് സ്ഥലമാറിയത്. എന്നാൽ സ്ഥലമാറ്റത്തിൽ സ്റ്റേ ലഭിച്ചതോടെ ലീനയെ തിരുവനന്തപുരത്തെ ഡിഡിഇ ഓഫീസിലെ ഐഇഡിസി സെല്ലിൽ താതികാലികമായി നിയമിച്ചു. പുതിയ എച്ച് എം ചാർജ് എടുക്കാത്തതിനാൽ താത്കാലിക എച്ച് എമ്മായി വിനോദിനെ നിയമിച്ചത്. സഥാനമാറ്റം ലഭിച്ചിട്ടും ലീന തിരുവനന്തപുരത്തെ സ്കൂളിലെ കോട്ടേർസിൽ നിന്നും മാറിക്കെടുത്തിരുല്ലില്ല. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന ലീന കോട്ടേർസിന്റെ താക്കോൽ കൈവശം വച്ച് പോന്നു. ഇന്ന് രാവിലെ താക്കോൽ തിരിച്ച് ഏൽപ്പിക്കാനാണ് ലീന ഭർത്താവിനൊപ്പം സ്കൂളിൽ എത്തിയത്.
എന്നാൽ ക്വാർട്ടേഴ്സ് പരിശോധിക്കണമെന്ന് വിനോദ് ആവശ്യപ്പെട്ടപ്പോൾ ലീന പ്രകോപിതയാവുകയും കാഴ്ചപരിമിതിയുള്ള വിനോദിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ലീനയെ പറ്റി നിരവധി പരാതികൾ അധ്യാപകരുടെയും വിദ്യാർതഥികളുടെയും ഭാഗത്ത് നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ലീനയുടെ സ്ഥമാറ്റത്തിന് ഉത്തരവായത്. വിനോദ് തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ വിനോദ് പരാതി നൽകിയിട്ടുണ്ട്.
