സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്

കൊച്ചി:സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75വയസായിരുന്നു. പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കരള്‍ രോഗത്തെതുടര്‍ന്ന് ദീര്‍ഘനാളായ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാകുകയായിരുന്നു. 

കൊല്ലം ജില്ലയിലെ സിപിഐയുടെ മുതിര്‍ന്ന നേതാവാണ്. നേരത്തെ സിപിഐ കൊല്ലം ജില്ല സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെര‍ഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.അസുഖത്തെതുടര്‍ന്നാണ് പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നത്. ഇന്ന് രാവിലെ 11ഓടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. കൊല്ലം സിപിഐ ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. നാളെയായിരിക്കും സംസ്കാരം.

'എംവിഡി അന്യായമായി പിഴ ഈടാക്കുന്നു'; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews