ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. 

കൊടുവള്ളി: മുസ്ലിംലീഗ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്. ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിലെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടി രൂക്ഷമായതിന് പിന്നാലെയാണ് റസാഖിന്‍റെ പ്രതികരണം.

'മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കൾ സ്വന്തം പാർട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിർത്തി തകർക്കാനും തളർത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ് മുസ്ലീം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്'- കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. 

മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത്. കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്കെത്തിയ റസാഖ് കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എം കെ മുനീറിനോട് പരാജയപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona