സിപിഎം നിശ്ചയിക്കുന്ന ഘടകങ്ങളിൽ പാർട്ടി ചട്ടക്കൂട്ടിൽ നിന്നു പ്രവർത്തിക്കുമെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു
തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷിയായ എൽജെഡിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേതാക്കളെ സ്വീകരിച്ചു. സിപിഎം നിശ്ചയിക്കുന്ന ഘടകങ്ങളിൽ പാർട്ടി ചട്ടക്കൂട്ടിൽ നിന്നു പ്രവർത്തിക്കുമെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.
പുതുതായി പാർട്ടിയിൽ ചേർന്ന മുൻ എൽജെഡി ജില്ലാ ഭാരവാഹികളുടെ ചുമതലകൾ ജില്ലാ കമ്മിറ്റികൾ തീരുമാനിക്കുമെന്ന് കോടിയേരി അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
