പുതുച്ചേരി: ട്രെയിൻ യാത്രയ്ക്കിടെ ചികിത്സ കിട്ടാതെ ദേശീയ ഹോക്കി ജൂനിയർ ടീം മുൻ താരം മരിച്ചു. റയിൽവേ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കുടുംബം. കൊല്ലം പുലമൺ സ്വദേശി മനുവാണ് മരിച്ചത്. 

ട്രെയിനില്‍ വച്ച് ഹൃദയാഘാതമുണ്ടായ മനുവിന് ചികിത്സ  സൗകര്യം റയിൽവേ അധികൃതർ ഒരുക്കിയില്ല. ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് സൗകര്യവും റെയില്‍വേ ഒരുക്കിയില്ല. അരമണിക്കൂറോളം മരണത്തോട് മല്ലിട്ട് റയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ശേഷമാണ് മനു മരിച്ചത്. 

പുതുച്ചേരിയിലെ വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. റയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് മനുവിന്‍റെ കുടുംബം. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് മനു. ആറാം തിയതി വൈകീട്ട് കേരളത്തിലേക്ക് തിരിച്ചതായിരുന്നു മനു. നെഞ്ചുവേദന അനുഭവപ്പെടുന്ന കാര്യം ടിടിആറിനെ അറിയിച്ചിരുന്നു. വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ ആംബുലന്‍സ്  സൗകര്യം നല്‍കുമെന്ന് ടിടിആര്‍ അറിയിച്ചിരുന്നു.