ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടു കണ്ടെത്തും.പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും

തിരുവനന്തപുരം: മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്. ടൗണ്ഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരനാണ്ശ്രമം. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ പ്രധാന അജണ്ട. ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടു കണ്ടെത്തും. സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. സംസ്ഥാന മന്ത്രിസഭായോഗം രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈനായാണ് ചേര്‍ന്നത്.

ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരും;ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീട് നൽകാനും തീരുമാനം

‘എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ കെ ആന്‍റണി

'മുല്ലപ്പെരിയാറിൽ ജലബോംബ്, പുതിയ ഡാം വേണം'; പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ്