വൈകാതെ ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞ് രണ്ട് വയസ് പിന്നിടില്ലെന്നാണ് ചികിത്സിക്കുന്ന ആസ്റ്റർ മിംസ് ആശുപത്രി അധികൃതർ അറിയിച്ചത്. 

കൊച്ചി: സ്പൈനല്‍ മസ്കുലർ അട്രോഫി ബാധിച്ച ഒരു കുരുന്നുകൂടി സുമനസുകളുടെ സഹായം തേടുന്നു. ലക്ഷദ്വീപ് സ്വദേശികളായ നാസർ ജസീന ദമ്പതികളുടെ മകളായ ഇശല്‍ മറിയത്തിന്‍റെ ചികിത്സയ്ക്കായാണ് 16 കോടി രൂപ ഉടന്‍ കണ്ടെത്തേണ്ടത്.

Add Asianetnews as a Preferred SourcegooglePreferred

ഇശല്‍ മറിയത്തിന് നാല്മാസം മാത്രമാണ് പ്രായം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാസറിന്‍റെയും ഭാര്യ ജസീനയുടെയും എല്ലാഎല്ലാമാണ് ഈ പെൺകുരുന്ന്. ഈയിടെയാണ് അപൂർവ രോഗമായ സ്പൈനല്‍ മസ്കുലർ അട്രോഫിയാണ് തന്‍റെ മകളെ ബാധിച്ചതെന്ന് നാസർ അറിഞ്ഞത്. 

വൈകാതെ ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞ് രണ്ട് വയസ് പിന്നിടില്ലെന്നാണ് ചികിത്സിക്കുന്ന ആസ്റ്റർ മിംസ് ആശുപത്രി അധികൃതർ അറിയിച്ചത്. ചികിത്സയ്ക്കായി വേണ്ടത് 16 കോടി. നാസറിന്‍റെ സ്വപ്നങ്ങൾക്കുമപ്പുറമാണ് ഈ തുക. മുഹമ്മദിന് വേണ്ടി ദിവസങ്ങൾ കൊണ്ട് കോടികൾ സമാഹരിച്ച് നല്‍കിയ കേരളത്തിന്‍റെ കരുത്തിലാണ് നാസറിന്‍റെ ഇനിയുള്ള പ്രതീക്ഷ.

സഹായം അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ -
NAZAR PK 
915010040427467 
AXIS BANK 
HENNUR BRANCH
IFSC - UTIB0002179
GPAY - 8762464897