Asianet News MalayalamAsianet News Malayalam

കവളപ്പാറയിൽ നാല് മൃതദേഹം കൂടി കണ്ടെത്തി; മഴക്കെടുതിയിൽ മരണം 95 ആയി

കവളപ്പാറയിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരിതബാധിതർക്കുളള ധനസഹായം നാളെ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും. 

Four more bodies found in Kavalappara Death toll rises to 95
Author
Wayanad, First Published Aug 13, 2019, 10:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95 ആയി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച കവളപ്പാറയിൽ ഇന്ന് കണ്ടെത്തിയത് നാല് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരിതബാധിതർക്കുളള ധനസഹായം നാളെ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും.

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തിയത്. പുത്തുമല ദുരന്തത്തിലകപ്പെട്ട ഏഴുപേരെ ഇനിയും കണ്ടെത്താനുള്ളത്. പുത്തുമലയിൽ സംഭവിച്ചത് ഉരുൾപൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്.

അതേസമയം, രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. രണ്ട് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധിയായിരിക്കും.

Follow Us:
Download App:
  • android
  • ios