Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റിറ്റ്യൂഷണൽ കൊവിഡ് ക്ലസ്റ്ററുകളായി കോട്ടയം ജില്ലയിലെ നാലു സ്വകാര്യ സ്ഥാപനങ്ങള്‍

ബേക്കര്‍ ജംഗ്ഷന് സമീപത്തെ ക്യുആര്‍എസ്, തിരുനക്കരയിലെ ജോസ്‌കോ ജ്വല്ലേഴ്‌സ്, കൂരോപ്പടയിലെ പാരഗണ്‍ പോളിമേഴ്‌സ്, ചേനപ്പാടിയിലെ ചരിവുപുറം റബേഴ്‌സ് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. 

four organisations announced as institutional cluster for covid in kottayam
Author
Kottayam, First Published Sep 6, 2020, 10:15 AM IST

കോട്ടയം ജില്ലയിലെ നാലു സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂഷണൽ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ബേക്കര്‍ ജംഗ്ഷന് സമീപത്തെ ക്യുആര്‍എസ്, തിരുനക്കരയിലെ ജോസ്‌കോ ജ്വല്ലേഴ്‌സ്, കൂരോപ്പടയിലെ പാരഗണ്‍ പോളിമേഴ്‌സ്, ചേനപ്പാടിയിലെ ചരിവുപുറം റബേഴ്‌സ് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്.

നാലു സ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ നടപടി. രണ്ടു വയസ്സുള്ള കുട്ടിയുൾപ്പെടെ119 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍  കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

പുതിയ രോഗികളില്‍ 12 പേര്‍ ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേർക്ക് രോഗം. ഏറ്റുമാനൂരിൽ ഒമ്പതും അയ്മനം, ചങ്ങനാശേരി എന്നിവിടങ്ങളിൽ 6 വീതവും സമ്പർക്കരോഗികൾ. രോഗം ഭേദമായ 128 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1,589 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

Follow Us:
Download App:
  • android
  • ios