പാലക്കാട് വെടിയുണ്ടകളുമായി നാലുപേർ അറസ്റ്റില്‍. കൽപ്പാത്തിയിൽ നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് നാല് പേരെയും പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നുമാണ് റൈഫിളിൽ ഉപയോ​ഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്.

പാലക്കാട്: പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിലായി. കൽപ്പാത്തിയിൽ നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ് മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരെയാണ് അറസ്റ്റിലായത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നുമാണ് റൈഫിളിൽ ഉപയോ​ഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്. മൃഗവേട്ടയ്ക്ക് വേണ്ടി മലപ്പുറത്തുനിന്ന് വെടിയുണ്ടകൾ വാങ്ങിയെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്.

YouTube video player