ജമ്മു: ജമ്മുകശ്‍മീരിലെ ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചിരുന്നു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം അറിയിച്ചു. 

ബാരാമുളളയിൽ ഇന്നലെ സൈന്യം വധിച്ച രണ്ട് ഭീകരരിൽ ഒരാൾ ലഷ്കർ കമാൻഡർ സജാദ് ആണെന്ന് പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിൽ ഒരാഴ്ച്ചയ്ക്കിടെ സുരക്ഷാ സേനയ്ക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഓ​ഗസ്റ്റ് 14, 12 തീയതികളിലും സമാന രീതിയിലുള്ള ആക്രമണങ്ങളുണ്ടായിരുന്നു.