Asianet News MalayalamAsianet News Malayalam

നാർക്കോട്ടിക് ജിഹാദ് ചരിത്രമെങ്കിൽ നടപടിയെടുപ്പിക്കാൻ കഴിയാത്ത നിസാരനല്ല പാലാ ബിഷപ്പെന്ന് പോൾ തേലക്കാട്ട്

ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു

fr paul thelakkatt against pala bishop
Author
Kottayam, First Published Sep 15, 2021, 9:13 AM IST

കോട്ടയം: നാർക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാർ സഭ മുൻ വക്താവ് പോൾ തേലക്കാട്ട്. ജിഹാദിന്റെ രണ്ട് മുഖങ്ങൾചരിത്രം ആണോ അദ്ദേഹത്തിന്റെ സങ്കല്പം ആണോ എന്ന് ഉറപ്പില്ലെന്ന് ഫാദർ
പോൾ തേലക്കാട്ടിൽ പറഞ്ഞു. ചരിത്രം ആണെങ്കിൽ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാൻ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പെന്നും പോൾ തേലക്കാട്ടിൽ കൂട്ടിച്ചേർത്തു

സൗഹൃദങ്ങളുടെ സംഭാഷണ വഴിയിൽനിന്ന് ബിഷപ്പ് വഴുതിമാറി. അദ്ദേഹം തയ്യാറായത് തർക്ക യുദ്ധത്തിനാണ്. സഭാധ്യക്ഷൻ വെറും സമുദായ നേതാവായി, സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോൾ തേലക്കാട്ട് ആരോപിച്ചു

ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.  ആയുധം  ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  
 

Follow Us:
Download App:
  • android
  • ios