Asianet News MalayalamAsianet News Malayalam

ഫ്രാങ്കോ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ സുഭാഷിന്‍റെ സ്ഥലം മാറ്റം റദ്ദാക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ പീഡന കേസിൻറെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയത്. 

franco case inquiry officer dysp k subhash s transfer cancelled
Author
Thiruvananthapuram, First Published Jun 15, 2019, 9:54 AM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ  കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ സുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനെതിരെ  കന്യാ സ്ത്രീകളും സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കോൺസിലും രംഗത്തെത്തിയിരുന്നു. കേസിന്‍റെ വിചാരണ അടക്കം ബാധിക്കുമെന്ന ഇവരുടെ ആശങ്കയും പങ്കുവച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ പീഡന കേസിൻറെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയത്. തൊടുപുഴ വിജിലൻസിലേക്കായിരുന്നു മാറ്റം. 

അന്വേഷണ ഉദ്യോഗസ്ഥനെ  കോട്ടയം ജില്ലയിൽ നിന്നു തന്നെ മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നാണ് സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നത്. അതേ ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്റ്റേഷനിലേക്കോ ഡിപ്പാർട്ട്മെന്റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറ്റിയതിൽ ദുരൂഹതയുണ്ട്.  ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എസ് ഒ എസ് ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios