ദില്ലി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയെ സമീപിച്ചു. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കേസിൽ കെട്ടിച്ചമച്ച തെളിവുകളെന്ന് വാദം. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

കന്യാസ്ത്രീയ ബലാൽസംഗം ചെയ്തു എന്ന് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളക്കൽ പറയുന്നത്. സാക്ഷിളുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ട്. തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹര്‍ജിയിൽ ഫ്രാങ്കോ മുളക്കൽ പറയുന്നുണ്ട്. 

ബലാത്സം​ഗക്കേസിൽ ബിഷപ് ഫ്രോങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു.  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു കോടതിയുടെ നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.