Asianet News MalayalamAsianet News Malayalam

ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസ്, പ്രോസിക്യൂഷൻ വാദം മാര്‍ച്ച് 7 മുതല്‍

മാര്‍ച്ച് ഏഴിന് പ്രോസിക്യൂഷൻ വാദം അവതരിപ്പിക്കും. മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസ് എടുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷൻ ഹർജി നൽകിയിട്ടുണ്ട്

franco mulakkal nun rape case
Author
Kottayam, First Published Feb 29, 2020, 8:04 PM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ മാര്‍ച്ച് ഏഴിന് വാദം തുടരും. മാര്‍ച്ച് ഏഴിന് പ്രോസിക്യൂഷൻ വാദം അവതരിപ്പിക്കും. മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസ് എടുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷൻ ഹർജി നൽകിയിട്ടുണ്ട്. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപോണം ഉന്നയിച്ച് കഴിഞ്ഞ ദിവസം മറ്റൊരു കന്യാസ്ത്രീ രംഗത്തെത്തിയിരുന്നു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് പൊലീസിന് മൊഴി നൽകിയത്. മഠത്തിൽ വെച്ച് ബിഷപ് കടന്നു പടിച്ചെന്നും ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചെന്നും മൊഴിയിലുണ്ട്.

2017 ഏപ്രിൽ മുപ്പതിന് കേരളത്തിലെ മഠത്തിൽ വെച്ച് ബിഷപ് തന്നെ കടന്നു പിടിച്ചെന്ന് കന്യാസ്ത്രീ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.  2015 മുതൽ ബിഷപ് തന്നോട് ഫോണിലൂടെ അസ്ലീല സംഭാഷണം തുടങ്ങിയിരുന്നു. ആദ്യം കോൺവെന്‍റിലെ ആവശ്യങ്ങൾ സംസാരിക്കാനെന്ന പേരിലാണ് ഫോൺവിളി തുടങ്ങിയത്. പതിയെ അത് വീഡിയോ കോൾ ആയി മാറി. രാത്രി വൈകി ബിഷപ്  വീഡിയോ കോൾ വിളിച്ച് ശരീരഭാഗങ്ങൾ കാണിക്കും. തന്‍റെ ശരീര ഭാഗങ്ങളെക്കുറിച്ചും ബിഷപ് വർണ്ണിക്കാറുണ്ടെന്നും ശരീരം പ്രദർശിപ്പിക്കാൻ നിർബന്ധിച്ചിരുന്നതായും കന്യാസ്ത്രീ പൊലീസ് നൽകിയ മൊഴിയിൽ പറയുന്നു. രൂപതയുടെ പിതാവ് എന്ന നിലയിൽ എല്ലാം സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു. 

 

Follow Us:
Download App:
  • android
  • ios