സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ നടപടി തുടങ്ങി. നാളെ മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റിൽ സ്ത്രീ, പുരുഷൻ എന്ന് ഉണ്ടാകും.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി. സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ നടപടി തുടങ്ങി. നാളെ മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റിൽ സ്ത്രീ, പുരുഷൻ എന്ന് ഉണ്ടാകും. ഇത് നാളെ മുതൽ നടപ്പാക്കാനാണ് ഉത്തരവ്. കെഎസ്ആർടിസിയുടെ അഡിഷണൽ ജനറൽ മാനേജരാണ് ഉത്തരവ് ഇറക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ധനവകുപ്പ് പദ്ധതി നടപ്പിലാക്കിയാലുള്ള സാമ്പത്തിക ബാധ്യത അറിയിക്കാൻ ആവശ്യപെട്ടിരുന്നു. ടിക്കറ്റിലെ മാറ്റം എത്ര ബാധ്യത ഉണ്ടെന്ന് അറിയാൻ മാത്രമാണ് നടപടി. അതായത് ശരാശരി ഒരു ദിവസം എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട്. ഒരുമാസം ആകുമ്പോൾ എത്ര ബാധ്യത വരും തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോൾ നടപടി ആരംഭിക്കുന്നത്. പുതിയ സർക്കാർ വന്ന ശേഷം ആകും പദ്ധതി നടപ്പിൽ വരിക. സ്ത്രീകളുടെ സൗജന്യ യാത്ര യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്‌ത്രീ യാത്രക്കാർ എത്രയുണ്ടാകുമെന്നറിയാൻ നടപടി ആരംഭിച്ചത്.


