Asianet News MalayalamAsianet News Malayalam

കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾ മരിച്ചു

ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്

Friends fought each other one dead
Author
Kozhikode, First Published Apr 15, 2021, 11:37 AM IST

കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്. മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ പറയാനാകൂ എന്നും പൊലീസ്.

Follow Us:
Download App:
  • android
  • ios