Asianet News MalayalamAsianet News Malayalam

മദ്യക്കടത്തിനൊപ്പം ഇന്ധനക്കടത്തും; മാഹിയിലേക്ക് വാഹനങ്ങളുടെ ഒഴുക്ക്, ഒറ്റ ദിവസം കൂടിയത് 20 ശതമാനം വിൽപ്പന

ഒരു ലിറ്റർ പെട്രോൾ അടിക്കാൻ മാഹിയിൽ നൽകേണ്ടത് 93.രൂപ 80 പൈസ മാത്രമാണ്. മാഹി കടന്ന് തലശ്ശേരിയിൽ എത്തിയാൽ അത് 108 രൂപ 19 പൈസയാകും. അതായത് മാഹിയിൽ നിന്നുള്ളതിനേക്കാൾ 14. 40 പൈസ അധിക നൽകണം.

fuel smuggling from mahi to kerala after price hike vkv
Author
First Published Apr 1, 2023, 10:23 AM IST

മാഹി: കേരളത്തിൽ പെട്രോളിനും ഡിസലിനും 2 രൂപയുടെ ഇന്ധന സെസ് നിലവിൽ വന്നതോടെ പുലിവാല് പിടിച്ചത് കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ നാട്ടുകാരാണ്. കുറഞ്ഞ വിലയിൽ ഇന്ധനമടിക്കാൻ വാഹനങ്ങളുടെ ഒഴുക്കാണ് മാഹിയിലേക്കിപ്പോള്‍. വിലയിൽ വലിയ അന്തരം വന്നതോടെ മദ്യക്കടത്തിന് ഒപ്പം മാഹിയിൽ ഇന്ധനക്കടത്തും സജീവമായിരിക്കുകയാണ്. കേരളത്തില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ പെട്രോളടിക്കാനായി മാഹിയിലേക്ക് എത്തുന്നുണ്ടെന്ന് പമ്പ് ജീവനക്കാര്‍ പറയുന്നു. 

ഒരു ലിറ്റർ പെട്രോൾ അടിക്കാൻ മാഹിയിൽ നൽകേണ്ടത് 93.രൂപ 80 പൈസ മാത്രമാണ്. മാഹി കടന്ന് തലശ്ശേരിയിൽ എത്തിയാൽ അത് 108 രൂപ 19 പൈസയാകും. അതായത് മാഹിയിൽ നിന്നുള്ളതിനേക്കാൾ 14. 40 പൈസ അധിക നൽകണം. ഡീസലിന് 97.12 പൈസയാണ് തലശ്ശേരിയിൽ മാഹിയിൽ അത് 83 രൂപ 72 പൈസ്, 13 രൂപ 40 പൈസയുടെ വ്യത്യാസം ഡീസലിലുമുണ്ട്.. ചരക്ക് ലോറിയുമായി മാഹി വഴി കടന്നുപോകുന്ന തൊഴിലാളികൾക്ക് 100 ലിറ്റർ ഡീസല്‍ അടിച്ചാൽ 1400 രൂപയാണ് ലാഭമായ പോക്കറ്റിൽ വീഴുക. 

ഇന്ധനവിലിയിൽ വന്ന അന്തരം കാരണം പെട്രോൾ പമ്പുകളിൽ വൻ തിരക്കാണിപ്പോൾ. അത് വഴി കടന്നുപോകുന്നവർ ഒരു കുപ്പിയെങ്കിലും കരുതുന്നു. കുപ്പിൽ വാങ്ങിയാലും ഒരു ചാലയും കടിയും കഴിക്കാനുള്ള പണം മിച്ചം പിടിക്കാം എന്നാണ് കേരളത്തിലുള്ളവര്‍ പറയുന്നത്.  ദീർഘദൂര ബസ്സുകളും ചരക്ക് ലോറികളും ചെറു കാറുകളുമെല്ലാം മാഹിയിലേക്ക് കൂട്ടമായെത്തിയതോടെ മാഹിയിലെ ഇന്ധന വിൽപ്പനയും വൻതോതിൽ കൂടിയെന്ന് പമ്പ് നടത്തിപ്പുകാർ പറയുന്നു. 40 മുതൽ 50 കിലോ ലിറ്റർ ഇന്ധനം വിൽക്കുന്ന മാഹിയിൽ 20 ശതമാനം വിൽപ്പന ഒറ്റ ദിവസം കൂടി.

മദ്യത്തിന് വൻ വിലക്കുറവായതിനാൽ മാഹി വഴി നിലവിൽ മദ്യക്കടത്ത് സജീവമാണ്. ഇപ്പോൾ ഇന്ധക്കടത്തും തുടങ്ങിയിട്ടുണ്ട്. 12000 ലിറ്റർ കപ്പാസിറ്റിയുള ടാങ്കർ ലോറിയിൽ ഇന്ധനം കടത്തിയാൽ ഒരു പോക്കിന് 1 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ലാഭം.
ചൊക്ലി, ധർമ്മടം അടക്കം വിവിധ സ്റ്റേഷനുകളിൽ ഇത്തരം കേസുകളും രജിസ്റ്റർ ചെയ്ട്തിട്ടുണ്ട്.

Read More: കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

Follow Us:
Download App:
  • android
  • ios