ചെര്‍പ്പുളശ്ശേരി: തൂതപ്പൂരത്തിന്‌ പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച്‌ പുലിവാല്‌ പിടിച്ചിരിക്കുകയാണ്‌ ചെര്‍പ്പുളശ്ശേരിയിലെ ഒരു കൂട്ടമാളുകള്‍. പിടിയാനയ്‌ക്ക്‌ ഫൈബര്‍ കൊമ്പ്‌ ഘടിപ്പിച്ച്‌ കൊമ്പനാക്കിയായിരുന്നു ഈ 'ആനമാറാട്ടം'. പക്ഷേ, കള്ളി വെളിച്ചത്താവാന്‍ അധികനേരം വേണ്ടിവന്നില്ല!!

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു ലക്കിടി ഇന്ദിര എന്ന ആനയെ കൊലങ്കോട്‌ കേശവനാക്കി തൂതപ്പൂരത്തിന്‌ എഴുന്നള്ളിച്ചത്‌. എഴുന്നള്ളിപ്പൊക്കെ ഗംഭീരമായി നടന്നെങ്കിലും ആനയുടെ മട്ടും ഭാവവും അത്ര പന്തിയല്ലെന്ന്‌ പലരും അഭിപ്രായപ്പെട്ടതോടെ സംഗതി പാളി. കള്ളത്തരം പുറത്താവുകയും ചെയ്‌തു.തൂതപ്പൂരത്തിന്‌ പിടിയാനകളെ എഴുന്നള്ളിക്കാറില്ല. ആനകളുടെ എണ്ണം തികയാതെ വന്നപ്പോള്‍ ഇന്ദിരയെ കേശവനാക്കാന്‍ ഒരു പൂരക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇങ്ങനെയുള്ള മേക്കപ്പിടലും ആനമാറാട്ടവുമൊക്കെ സിനിമയില്‍ കണ്ട്‌ ചിരിക്കാം, പക്ഷേ ആ നമ്പരും കൊണ്ട്‌ തൂതപ്പൂരത്തിന്‌ വരേണ്ട എന്നാണ്‌ ചെര്‍പ്പുളശ്ശേരിക്കാരുടെ നിലപാട്‌ . പ്രശ്‌നം ഗുരുതരമായതോടെ ഇന്ന്‌ ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.
--