തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാന സമിതിയിൽ നിന്നും ജില്ലാ നേതൃയോഗങ്ങളിൽ നിന്ന് സുധാകരൻ വിട്ടു നിന്നിരുന്നു

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ മുൻമന്ത്രി ജി.സുധാകരൻ എത്തി. വോട്ടെടുപ്പ് കഴിഞ്ഞ് ചികിത്സയിൽ പോയ ശേഷം ഇതാദ്യമായാണ് സുധാകരൻ പാർട്ടി യോഗത്തിന് എത്തുന്നത്. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോർട്ടിങ്ങാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട. 

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാന സമിതിയിൽ നിന്നും ജില്ലാ നേതൃയോഗങ്ങളിൽ നിന്ന് സുധാകരൻ വിട്ടു നിന്നിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി.സുധാകരൻ വീഴ്ച വരുത്തിയെന്നും സ്ഥാനാ‍ർത്ഥിക്കെതിരെ പ്രവ‍ർത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് അവലോകന യോ​ഗങ്ങളിൽ വിമ‍ർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് വിഷയം പരിശോധിക്കാൻ സിപിഎം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ വച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona