പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെയ്തില്ലെങ്കിൽ ഭരണകൂട വീഴ്ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ തുറന്നടിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഉത്തരവാദി ഭരണകൂടമാണെന്നും ശമ്പളകുടിശ്ശിക നൽകാത്തതിൽ വീഴ്ച്ച ഭരണകൂടത്തിനാണെന്നും സെക്രട്ടറിയേറ്റിൽ 3.5ലക്ഷം ഫയൽ കെട്ടി കിടക്കുന്നുവെന്നും ജി.സുധാകരന്റെ വിമർശനം. പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെയ്തില്ലെങ്കിൽ ഭരണകൂട വീഴ്ച്ചയാണ്. ഉപദേശം കൊണ്ട് കാര്യം ഇല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. മലയാള മനോരമ പത്രത്തിൽ ലേഖനമെഴുതിയാണ് സുധാകരന്റെ വിമർശനം.
ഭരണകൂടമാണ് ഉത്തരവാദി എന്ന തലക്കെട്ടോടെയാണ് ലേഖനം. ചുവപ്പു നാടയിൽ ജീവിതങ്ങൾ കുരുങ്ങുന്നതിന്റെ ദുഃഖകരമായ അനുഭവമാണ് പത്തനംതിട്ട അത്തിക്കയത്ത് നിന്ന് കേൾക്കുന്നത്. 12 വര്‍ഷത്തെ ശമ്പളകുടിശിക കിട്ടാനായി ഒരു അധ്യാപിക അനുഭവിച്ച ദുരിതത്തിനിടയില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല. മാധ്യമങ്ങള്‍ ഏറെ പറഞ്ഞിട്ടും ആ മരണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ അവിടെ ഭരണകൂടം പരാജയപ്പെടുന്നു. ഫയലുകള്‍ താമസിപ്പിച്ച് തെറ്റായ തീരുമാനം എടുക്കുന്നവര്‍ക്ക് ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വരുന്നു- ജി സുധാകരന്‍ പറഞ്ഞു.
