വനം വകുപ്പ് സഹകരണത്തോടെ സമാന്തരമായി താൽക്കാലിക പാത നിർമിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി ജി സുധാകരന്‍ 

നാടുകാണി: നാടുകാണി ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ നാലുമാസമെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍. റോഡില്‍ വന്‍ പാറകള്‍ വീണുകിടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം സത്ംഭിച്ചിട്ട് പതിനൊന്നുദിവസമായി. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന റോഡാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനം വകുപ്പ് സഹകരണത്തോടെ സമാന്തരമായി താൽക്കാലിക പാത നിർമിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മണ്ണിടി‌ച്ചിലിനെ തുടര്‍ന്ന് ചുരത്തിലെ എട്ടുകിലോമീറ്റര്‍ ഭാഗത്ത് കൂറ്റന്‍ പാറക്കല്ലുകളും മരങ്ങളും മണ്ണും വന്നടിഞ്ഞിരിക്കുകകയാണ്. സ്ഫോടനം നടത്തിവേണം പാറക്കല്ലുകള്‍ പൊട്ടിച്ചുമാറ്റാന്‍.