ശരണ്യ മനോജിന് മറുപടിയില്ലെന്നും രാഷ്ട്രീയക്കാരോട് മറുപടി പറയാമെന്നുമായിരുന്നു വിവാദങ്ങളോടുള്ള എംഎൽഎയുടെ പ്രതികരണം.

പത്തനംതിട്ട: ഇടത് മുന്നണി വിടില്ലെന്ന് കെ ബി ഗണേഷ് കുമാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം ഗംഭീര വിജയം നേടുമെന്നും ഗണേഷ് കുമാർ അവകാശപ്പെട്ടു. ശരണ്യ മനോജിന് മറുപടിയില്ലെന്നും രാഷ്ട്രീയക്കാരോട് മറുപടി പറയാമെന്നുമായിരുന്നു വിവാദങ്ങളോടുള്ള എംഎൽഎയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരള കോൺഗ്രസ് ബി, എൽഡിഎഫ് വിടാനൊരുങ്ങുകയാണെന്ന് റിപ്പോ‍‌ർ‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുന്നണി വിടില്ലെന്ന് ഗണേഷ് തന്നെ വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചിരുന്നു. വൈസ് ചെയർമാൻ കൂടിയായ ഗണേഷ്കുമാറിന്റെ വീട്ടിലെ പൊലീസ് പരിശോധനയടക്കം പിണറായി സർക്കാരിൽ നിന്ന് അപമാനം മാത്രമാണ് നേരിടുന്നതെന്നും പാർട്ടിക്കുള്ളിൽ പരാതിയുയർന്നിരുന്നു.