മറ്റ് ജയിലുകളിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ഋഷിരാജ് സിംഗ് എല്ലാ ബ്ലോക്കുകളിലും റെയ്ഡ് നടത്തിയത്. 

തിരുവനന്തപുരം: പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റ ഋഷിരാജ് സിംഗ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കഞ്ചാവും മൊബൈല്‍ ചാര്‍ജറുമടക്കം നിരവധി വസ്തുക്കള്‍. തടവുകാരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കുകളിലാണ് റെയ്ഡ് നടത്തിയത്. രണ്ട് മൊബൈൽ ചാർജർ, 3500 രൂപ, 300 ഗ്രാം കഞ്ചാവ്, ഒരു സ്വർണ മോതിരം, സിഗററ്റ്, ബീഡി എന്നിവയാണ് പിടിച്ചെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റ് ജയിലുകളിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ഋഷിരാജ് സിംഗ് എല്ലാ ബ്ലോക്കുകളിലും റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെയാണ് ജയിൽ മേധാവിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റത്. പൊലീസ് തലപ്പത്തെ അഴിച്ച് പണിയുടെ ഭാഗമായാണ് ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായി എത്തിയത്. നേരത്തേ ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗിനെ പിന്നീട് എക്സൈസിലേക്ക് മാറ്റുകയായിരുന്നു.