പാലക്കാട്: അട്ടപ്പാടിയിൽ 175 ചെടികൾ അടങ്ങുന്ന കഞ്ചാവ് തോട്ടം എക്സൈസ് ഐബി നശിപ്പിച്ചു. കുറുക്കത്തിക്കല്ല് വനമേഖലയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. വന മേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമാകുന്നതായി ആദിവാസി ഊരുകളിൽ നിന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ മേഖലയിൽ നിന്നും 420 കഞ്ചാവ് ചെടികൾ അടങ്ങിയ തോട്ടം എക്സൈസ് കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടാനായി ഊരു നിവാസികളെ ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.