കാസർകോട്: കാസര്‍കോട് ന്യൂബേവിഞ്ചില്‍ ഗാസ് ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതക ചോർച്ച. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വാഹനമാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പതിനേഴ് ടണ്‍ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. വാതക ചോര്‍ച്ച ഉള്ളതിനാല്‍ സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി. ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.