കൊല്ലം: ചാത്തന്നൂരിൽ പാചകവാതകവുമായി പോയ ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്ന് പാചകവാതകം നിറച്ച് വന്ന ബുള്ളറ്റ് ടാങ്കറാണ് ദേശീയപാത 66 ൽ ചാത്തന്നൂരിന് സമീപം അപകടത്തിൽപെട്ടത്. വാതകം ചോർന്നില്ല. അപകട വാർത്തയറിഞ്ഞ് ആറ് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. എതിരെ വന്ന വാഹനത്തിന് വഴിയൊരുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.