ചേന്തി അനിയെന്ന ഡിസിസി അംഗത്തിൻ്റെ വീട്ടിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ വീടിന് മുന്നിൽ വച്ചാണ് ഈ മാസം രണ്ടിന് യുവാവിനെ വെട്ടിയത്. 

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നതിനെ കുറിച്ച് അന്വേഷണം. ചേന്തിയിലെ ഒരു വീട്ടിൽ ഈ മാസം ഒന്നിനാണ് ഗുണ്ടകൾ കൂടിയത്. ചേന്തി അനിയെന്ന ഡിസിസി അംഗത്തിൻ്റെ വീട്ടിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ വീടിന് മുന്നിൽ വച്ചാണ് ഈ മാസം രണ്ടിന് യുവാവിനെ വെട്ടിയത്. സംഭവത്തെ കുറിച്ച് ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. ദീപുവെന്ന ഗുണ്ടയാണ് വെട്ടിയത്. രണ്ട് പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.