ചിലർ തയ്യാറാക്കിയ തിരക്കഥ പ്രകാരം വിവാദം ആളിക്കത്തി. അതിന് പിന്നിലെ ചതികുഴി തിരിച്ചറിയാൻ ക്രൈസ്തവ സഭാ അധ്യക്ഷന്മാർക്ക് കഴിയാതെ പോയത് ആശങ്കപ്പെടുത്തുന്നുവെന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളിൽ ഭിന്നിപ്പുണ്ടാക്കി ഫാസിസം വളർത്താനുള്ള ശ്രമങ്ങളാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ചിലർ തയ്യാറാക്കിയ തിരക്കഥ പ്രകാരം വിവാദം ആളിക്കത്തി. അതിന് പിന്നിലെ ചതികുഴി തിരിച്ചറിയാൻ ക്രൈസ്തവ സഭാ അധ്യക്ഷന്മാർക്ക് കഴിയാതെ പോയത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം ന്യൂസ് അവറിൽ പറഞ്ഞു. 

YouTube video player