വ്യക്തി നിയമങ്ങൾ സംരക്ഷിക്കാനാണ് ഏകസിവിൽകോഡിനെ എതിർക്കുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു ഷാഫി ഹാജി,സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ,നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവർ പ്രസ്താവനയിലൂടെ പറ‍ഞ്ഞു. 

കോഴിക്കോട്: സംഘ് പരിവാർ അജണ്ടയായ ഏക സിവിൽകോഡിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുമ്പോഴും വവ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണമെന്നും ലിം​ഗസമത്വ വാദവും ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് എസ്എംഎഫ് നേതാക്കൾ. വ്യക്തി നിയമങ്ങൾ സംരക്ഷിക്കാനാണ് ഏകസിവിൽകോഡിനെ എതിർക്കുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു ഷാഫി ഹാജി,സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ,നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവർ പ്രസ്താവനയിലൂടെ പറ‍ഞ്ഞു. 

ഏക സിവിൽകോഡ്; നിലപാട് വ്യക്തമാക്കി സമസ്ത, സെമിനാറിൽ പങ്കെടുക്കും, സിപിഎമ്മുമായി സഹകരിക്കുമെന്നും ജിഫ്രി തങ്ങൾ

ഇസ്ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോട് വിവേചനമില്ല. സ്ത്രീയുടേയും കുടുംബത്തിന്റേയും എല്ലാ ചിലവുകളും വഹിക്കേണ്ടത് പുരുഷനാണ്. സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചിലവഴിക്കേണ്ടതില്ലെന്നും ശരീഅത്ത് പറയുന്നത് സ്ത്രീകൾക്ക് പരി​ഗണന നൽകുകയാണ് ചെയ്യുന്നത്. പുരുഷന്റെ സ്വത്തിൽ നിന്നും പകുതി സ്ത്രീക്ക് നൽകണം എന്ന് പറയുന്നതിലൂടെ ഇസ്ലാം നിർദ്ദേശിക്കുക വവി അവർക്ക് കൂടുതൽ അവകാശമാണ് ലഭിക്കുന്നത്. ഇത് തിരിച്ചറിയാതെയാണ് വിമർശിക്കുന്നത്. അത് മനസ്സിലാക്കാതെയാണ് കമ്മ്യൂണിസ്റ്റുകാരും വിമർശിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറ‍ഞ്ഞ് കൊണ്ടിരിക്കുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്ത് ന്യായമാണ് കാണുന്നതെന്നും നേതാക്കൾ ചോദിക്കുന്നു. 

സിപിഎം സെമിനാറിലേക്ക് ക്ഷണം ലഭിച്ചെന്ന് ജിഫ്രിതങ്ങൾ; പങ്കെടുക്കുന്നത് സംഘടനയിൽ ആലോചിച്ച് തീരുമാനിക്കും

ഏക സിവിൽകോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത രംഗത്തെത്തിയിരുന്നു. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഏകസിവിൽ കോഡിൽ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കിയിരുന്നു. സമസ്തയുടെ പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.